Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gas Cylinder Subsidy

പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ൽ ന്യാ​യീ​ക​ര​ണവു​മാ​യി കേ​ന്ദ്രം, ഇ​ന്ത്യ​യി​ൽ പാ​ച​ക​വാ​ത​കം ഇ​പ്പോ​ഴും ലാ​ഭം

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ പാ​ച​ക​വാ​ത​ക നി​ര​ക്ക് ഇ​പ്പോ​ഴും വ​ള​രെ കു​റ​വാ​ണെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ട​സ​ങ്ങ​ളും കാ​ര​ണം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ പാ​ച​ക​വാ​ത​ക വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സി​ലി​ണ്ട​റി​ന് 29 രൂ​പ വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഒ​രു ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ എ​ത്തി​ക്കാ​നു​ള്ള യ​ഥാ​ർ​ത്ഥ ചെ​ല​വ്1,600 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ്. എ​ന്നാ​ൽ ഇ​തി‌​ന്‍റെ വ​ലി​യൊ​രു പ​ങ്ക് സ​ബ്‌​സി​ഡി​യാ​യും ന​ഷ്ടം സ​ഹി​ച്ചും സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സൗ​ദി കോ​ൺ​ട്രാ​ക്ട് പ്രൈ​സ് ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം 46 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ നേ​രി​യ വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണം. എ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ഗോ​ള വി​ല​ക്ക​യ​റ്റ​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ബ്‌​സി​ഡി സ​ഹാ​യം തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up